സലിംരാജിനെ ഡിജിപിയ്‌ക്ക് ഭയം: സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി| WEBDUNIA|
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ ഡിജിപിക്ക് ഭയമാണോയെന്ന് ഹൈക്കോടതി. ഡിജിപിക്ക് സലിംരാജനെപ്പോലൊരു കോണ്‍സ്റ്റബിളിന്‍നെ ഭയമാണോയെന്നും സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടപ്പാക്കുന്നതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സലിരാജനെതിരായ ആരോപണം ഗൌരവമുള്ളതാണെന്നും സലിം‌രാജന്റെ ഫോണ്‍‌രേഖകള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സലിം രാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ സലിംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന്‌ ആവശ്യമുയര്‍ന്നപ്പോള്‍ അത്‌ വ്യക്‌തി സ്വാതന്ത്രത്തിനുലേുള്ള കടന്നുകയറ്റമാണ്‌ എന്നരീതിയിലുള്ള നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :