സലിം‌രാജന്റെയും ആ‍റ് കൂട്ടാളികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്| WEBDUNIA| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (13:16 IST)
PRO
യുവാവിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുന്‍ ഗണ്‍മാന്‍ സലീംരാജന്റെയും ആറ് കൂട്ടാളികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. സലീംരാജിനെയും കൂട്ടാളികളെയും ജയിലിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ട്. സലീംരാജിനൊപ്പം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനാണ് ജയിലിലെത്തിയതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.

ഈ മാസം പത്തിനാണ് കോഴിക്കോട് കരിക്കാംകുളത്ത് കൊല്ലം ഓച്ചിറ സ്വദേശിയായ പ്രസന്നനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സലിംരാജും കൂട്ടാളികളും മര്‍ദ്ദിച്ചത്. കാറില്‍ നിന്നും യുവാവിനേയും യുവതിയേയും ബലമായി പിടിച്ചിറക്കുന്നത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.

സലിംരാജിന്റെ റിമാന്റ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, വധഭീഷണി, എന്നീ കുറ്റങ്ങളാണ് സലിംരാജിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :