സലിം രാജിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്| WEBDUNIA|
PRO
PRO
യുവാവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്‍്റെ ജാമ്യപേക്ഷ തള്ളി. ജാമ്യഹര്‍ജി പരിഗണിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് സലിം രാജിന്‍്റെ ജാമ്യപേക്ഷ തള്ളിയത്.

സെപ്തംബര്‍ 10 ന് കോഴിക്കോട് കരിക്കാംകുളത്ത് കൊല്ലം ഓച്ചിറ സ്വദേശിയായ പ്രസന്നനെ കാറില്‍ പിന്തുടര്‍ന്നത്തെിയ സലിം രാജും സംഘവും നടുറോഡില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കമിതാക്കള്‍ നല്‍കിയ പരാതിയില്‍ സലീം രാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് കേസെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :