സര്‍ക്കാര്‍ അഭിഭാഷകര്‍ കഴിവുകെട്ടവരെന്ന് ഹൈക്കോടതി വീണ്ടും!
കൊച്ചി|
WEBDUNIA|
PRO
PRO
സര്‍ക്കാര്‍ അഭിഭാഷകര്‍ കഴിവുകെട്ടവരെന്ന പരാമര്‍ശം ഹൈക്കോടതി ആവര്‍ത്തിച്ചു. പരാമര്‍ശം നീക്കണമെന്ന ആവശ്യം കോടതി തള്ളി. 107 പ്ലീഡര്‍മാരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
രാഷ്ട്രീയ സ്വാധീനമാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന മാനദണ്ഡമെന്നും ഇത് കഴിവുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നതായും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കഴിഞ്ഞ വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് 107 പ്ലീഡര്‍മാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.