സോളാര്‍ കേസിലെ പ്രതി സരിതാ നായരുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. കേസൊതുക്കാന്‍ സരിതയ്ക്ക് പണം എവിടെനിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു.
അടിയന്തിരമായി അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണം. തന്റെയോ അമ്മയുടെയോ പക്കല്‍ പണമില്ലെന്ന സരിത സത്യവാങ്മൂലം നല്‍കിയിരുന്നു. ജയിലാകുമ്പോള്‍ സരിതയുടെ അക്കൗണ്ടില്‍ എഴുപതിനായിരം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.