സരിതയുടെ സാരികള്‍ പിടിച്ചെടുക്കേണ്ടതാണെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA| Last Modified വെള്ളി, 10 ജനുവരി 2014 (16:09 IST)
PRO
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി എസ് നായരുടെ സാരികള്‍ പോലീസ് പിടിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസ് പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

തട്ടിപ്പിലൂടെ നേടിയ പണംകൊണ്ടാണ് സരിത സാരി വാങ്ങിയെന്ന് പോലീസ് ത ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുകയില്‍ 13 ലക്ഷംരൂപ സാരിവാങ്ങാന്‍ സരിത ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സാരികള്‍ തൊണ്ടിമുതലായി കണക്കാക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.

വിലയേറിയ സാരികള്‍ ധരിച്ചുതന്നെ അവര്‍ ജയിലിന് പുറത്തെത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതൽ ധൂർത്തടിക്കുയല്ലേ സരിത ചെയ്തതെന്ന് ചോദിച്ച കോടതി,​ പ്രതികള്‍ക്ക് ആഢംബരപൂര്‍ണമായ ജീവിതം നൽകേണ്ടതുണ്ടോയെന്നും ചോദിച്ചു.

അതേസമയം കോടതിയുടെ പരിഗണനയില്‍ അല്ലാത്ത വിഷയത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ചോദ്യങ്ങൾക്ക് അഭിഭാഷകന്‍ നല്‍കിയ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :