സന്തോഷ് മാധവന്റെ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
വിവാദ സ്വാമി സന്തോഷ് മാധവനും കൂട്ടാളികളും പുത്തന്‍‌വേലിക്കരയില്‍ വാങ്ങിക്കൂട്ടിയ 116 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചതിന്റെ പേരിലാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. മൊത്തം 131 ഏക്കര്‍ സ്ഥലമാണ് ഇവിടെ ഉള്ളത്. ഇതില്‍ ഭൂപരിധി നിയമപ്രകാരം കൈവശം വയ്ക്കാവുന്ന 15 ഏക്കര്‍ ഒഴിച്ച്‌ 116 ഏക്കര്‍ ഏറ്റെടുത്ത്‌ പറവൂര്‍ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡില്‍ നിക്ഷിപ്‌തമാക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്.

ബാംഗ്ലൂര്‍ ആസ്ഥാനമായ ആദര്‍ശ്‌ പ്രൈം പ്രോപ്പര്‍ട്ടീസ്‌ എന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയുടെ പേരിലേക്ക് മാറ്റിയ ഭൂമി പോക്കുവരവ്‌ ചെയ്യാനായി സമീപിച്ചപ്പോഴാണു നിയമലംഘനം ചൂണ്ടിക്കാട്ടി റവന്യു വകുപ്പ്‌ നോട്ടീസ്‌ നല്‍കിയത്‌. ഇതിനെതിരെ ആദര്‍ശ്‌ പ്രൈം പ്രോപ്പര്‍ട്ടീസ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ്‌ തള്ളി. തുടര്‍ന്ന് ഭൂമി സര്‍ക്കാരിനു കൈമാറാന്‍ ആവശ്യപ്പെട്ട്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയെങ്കിലും കമ്പനി പ്രതികരിച്ചില്ല.

നിശ്ചിത പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശമുണ്ടെന്നു കണ്ടെത്തിയാല്‍ അതും മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കും. പുത്തന്‍വേലിക്കരയില്‍ പിടിച്ചെടുത്ത ഭൂമി പൂര്‍ണമായും കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :