ഭൂമിദാനം: ശനിയാഴ്ച വി എസിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന്‌ അനധികൃതമായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചുവെന്ന കേസില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മൊഴി ശനിയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും.

നേരത്തെ മൊഴിയെടുക്കുന്നതിന്‌ സംഘം തീരുമാനിച്ചിരുന്നെങ്കിലും വി എസിന്റെ അസൗകര്യത്തെ തുടര്‍ന്ന്‌ മാറ്റി വയ്ക്കുകയായിരുന്നു.

വി എസിന്റെ ബന്ധുവും വിമുക്ത ഭടനുമായ ടി കെ സോമന്‌ കാസര്‍കോട്‌ ഷോണി വില്ലേജില്‍ 2.66 ഏക്കര്‍ ഭൂമി ചട്ടങ്ങള്‍ ലംഘിച്ച്‌ അനുവദിച്ചുവെന്നാണ്‌ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :