പൊണ്ണത്തടി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല. ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും അത് തടസ്സം സൃഷ്ടിക്കും, ഒപ്പം ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും അസുഖങ്ങളും. ഇവയെല്ലാം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ മറുവശത്ത്. പക്ഷേ പൊണ്ണത്തടി മനുഷ്യര്‍ക്ക് മാത്രമല്ല, അവരെ ചുമക്കുന്ന ഭൂമിക്ക് തന്നെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ആരോഗ്യപ്രശ്നം എന്നതിനപ്പുറം പൊണ്ണത്തടി ഒരു പാരിസ്ഥിതിക പ്രശ്നമായി മാറുകയാണ്. ലോകത്ത് ഇന്ന് ജീവിക്കുന്ന മൊത്തം മനുഷ്യരുടെ ഭാരം 287 ദശലക്ഷം ടണ്‍ ആണ്. ഇതില്‍ 15 ദശലക്ഷം ടണ്‍ പൊണ്ണത്തടിയാണ്, 3.5 ദശലക്ഷം ടണ്‍ അമിതഭാരവും. അതായത്, സ്വാഭാവിക ശരീരഭാരമുള്ള 242 ദശലക്ഷം ജനങ്ങള്‍ കൂടി ഭൂമിയില്‍ ഉള്ള അവസ്ഥ. 170 മിലിറ്ററി എയര്‍ക്രാഫ്റ്റ് കാരിയറുകളുടെ ഭാരവും ഇതിന് തുല്യമായി പറയാം.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. ജനസംഖ്യ വര്‍ധിക്കുന്നതും ഒപ്പം ശരീരഭാരം കൂടുന്നതും നമ്മുടെ ഭൂമിക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ പഠനം.