സനല്‍ഗോപിക്ക് വിമാനാപകടത്തില്‍ പരുക്ക്

ന്യൂജെഴ്‌സി| WEBDUNIA| Last Modified ശനി, 22 ഓഗസ്റ്റ് 2009 (11:42 IST)
ചലച്ചിത്രനടന്‍ സുരേഷ്ഗോപിയുടെ സഹോദരന്‍ സനല്‍‌ഗോപി(42)ക്ക് വിമാനാപകടത്തില്‍ പരുക്കേറ്റു. അമേരിക്കയിലെ ന്യൂജെഴ്‌സി ടെട്ടര്‍ബോറോ വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സനല്‍ഗോപിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സനല്‍ഗോപിയും സിങ്കിംഗ്സ്​പ്രിംഗ്സ് സ്വദേശി ജോര്‍ജ് മഡോക്‌സനും കയറിയ ചെറുവിമാനം മരത്തിലിടിച്ചു തകരുകയായിരുന്നു. മഡോക്‌സനായിരുന്നു വിമാനത്തിന്‍റെ പൈലറ്റ്. സനല്‍ സഹപൈലറ്റായിരുന്നു. മഡോക്‌സന്‍റെ നില അതീവ ഗുരുതരമാണ്.

സനല്‍ഗോപിയുടെ മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. ടെട്ടര്‍ബോറോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തുടങ്ങിയ വിമാനം റണ്‍വേയ്ക്ക് സമീപത്തെ മരച്ചില്ലയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :