വിമാനാപകടം: മരിച്ചതില്‍ 13 പേര്‍ ജീവനക്കാര്‍

ടെഹ്‌റാന്‍| WEBDUNIA| Last Modified ശനി, 25 ജൂലൈ 2009 (17:13 IST)
ഇറാനില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 പേരും വിമാന ജീവനക്കാരാണെന്ന് ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. ഇന്നലെയാണ് ഏറിയ എയര്‍ലൈന്‍സിന്‍റെ റഷ്യന്‍ നിര്‍മ്മിത വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപ്പിടിച്ചത്. അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. നേരത്തെ 17 പേര്‍ കൊല്ലപ്പെട്ടതായായിരുന്നു വിശദീകരണം.

വടക്ക് - കിഴക്കന്‍ പട്ടണമായ മഷാദിലാണ് അപകടം നടന്നത്. ഇറാനില്‍ പത്ത് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. 153 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ടെഹ്‌റാനില്‍ നിന്ന് മഷാദിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ട ഒന്‍പത് ജീവനക്കാര്‍ കസാകിസ്ഥാന്‍ സ്വദേശികളാണ്.

ജൂലൈ 15ന് കാസ്പിയന്‍ എയര്‍ലൈന്‍സ് വിമാനം തലസ്ഥാനമായ ടെഹ്‌റാനടുത്ത് തകര്‍ന്നുവീണ് 168 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പറന്നുയര്‍ന്ന് 16 മിനുട്ടിനകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :