ഇറാനില്‍ വിമാനാപകടത്തില്‍ 17 മരണം

ടെഹ്‌റാന്‍| WEBDUNIA|
ഇറാനില്‍ യാത്രാവിമാനത്തിന് തീപ്പിടിച്ച് 17 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വടക്ക് - കിഴക്കന്‍ പട്ടണമായ മഷാദിലാണ് അപകടം നടന്നത്. ഇറാനില്‍ പത്ത് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണിത്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഖൊറാസാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഗഹ്രെമാന്‍ റാഷിദ് പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത വിമാനമായ ഇല്യൂഷിന്‍ ആണ് അപകടത്തില്‍പ്പെട്ടത്. 153 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ജൂലൈ 15ന് കാസ്പിയന്‍ എയര്‍ലൈന്‍സ് വിമാനം തലസ്ഥാനമായ ടെഹ്‌റാനടുത്ത് തകര്‍ന്നുവീണ് 168 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പറന്നുയര്‍ന്ന് 16 മിനുട്ടിനകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :