സംസ്ഥാനത്തിന് റയില്‍വേയുടെ ഓണസമ്മാനമായി കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് മെമു ട്രെയിന്‍ ഗതാഗതമാരംഭിക്കുന്നു. ജൂലൈ ആദ്യവാരം പ്രസിദ്ധീകരിക്കുന്ന പുതിയ റയില്‍വേ ടൈംടേബിളില്‍ ഈ പുതിയ തീവണ്ടിയുടെ സമയം ഉള്‍പ്പെടുത്തുമെന്നറിയുന്നു.
എറണാകുളത്തു നിന്ന് കോട്ടയം വഴിയുള്ള മെമു രാവിലെ ആറു മണിക്ക് ശേഷം യാത്രയാരംഭിച്ച് കൊല്ലത്തെത്തും. അതേ സമയം എറണാകുളത്തു നിന്ന് ആലപ്പുഴ വഴിയുള്ള മെമു രാത്രി 8 മണിക്ക് ശേഷമായിരിക്കും യാത്രതിരിക്കുക.
എന്നാല്‍ കൊല്ലത്തു നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്ക് തിരിച്ചുള്ള മെമു തീവണ്ടികളുടെ സമയം സംബന്ധിച്ച് വിവരമൊന്നും ഇതുവരെ സൂചനയില്ല. പുതിയ തീവണ്ടികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി കൊല്ലത്തേക്ക് പുതുതായി 10 ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്.
പുതിയ മെമു സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തിലെ രണ്ടു ഡിവിഷനുകളിലുമായി 6 മെമു സര്‍വീസ് ഉണ്ടാകും.