സഹായം തേടി മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസിനു പിന്നാലെ...!

മോഡി സര്‍ക്കാര്‍, കോണ്‍ഗ്രസ്, ബജറ്റ് സമ്മേളനം
ന്യൂഡല്‍ഹി| VISHNU.NL| Last Updated: ചൊവ്വ, 19 മെയ് 2020 (15:11 IST)
അടുത്ത മാസം നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ്, ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള ഓര്‍ഡിനന്‍സുകള്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതെ പോയതോടെ ഈ ബില്ലുകള്‍ ഓര്‍ഡിനന്‍സാക്കി പ്രാബല്യത്തില്‍ കൊണ്ടുവരികായായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവര്യ്ക്കുപുറമെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതി, കല്‍ക്കരിപ്പാടം ലേലം ഉള്‍പ്പടെ എട്ട് ഓര്‍ഡിനന്‍സുകള്‍ അധികാരത്തിലെത്തി 225 ദിവസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നു. ഈ ഓര്‍ഡിനന്‍സുകള്‍ ബജറ്റ് സമ്മേളത്തില്‍ നിയമമാക്കേണ്ടതുണ്ട്. ബില്ല് പാസാക്കാന്‍ ലോക്സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ബിജെപിയും എന്‍‌ഡി‌എയും ന്യൂനപക്ഷമാണ്. അതിനാല്‍ കോണ്‍ഗ്രസിന്റെ സഹായാമില്ലാതെ ഇത് പാസാക്കാനാകില്ലെന്നതിനാലാണ് സര്‍ക്കാര്‍ സഹായം തേടിയത്.
ഇതുസംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായും രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദുമായും വെങ്കയ്യ നായിഡു ചര്‍ച്ച നടത്തി. ഞായറാഴ്ച ചേരുന്ന സര്‍വ്വകക്ഷിയോഗത്തിലും സര്‍ക്കാര്‍ ഈ അഭ്യര്‍ഥന വയ്ക്കും. യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സുകള്‍ പാഴാകും. അങ്ങനെയായാല്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്ന കാര്യത്തിലും അധിക വിഭവ സമാഹരണം നടത്തുന്നതിനും, സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ നടപ്പിലാക്കാനും പണം കണ്ടെത്താന്‍ സാധിക്കുകയില്ല. ഇത് സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :