സംസ്ഥാന അവാര്‍ഡ് കോമഡിയാണെന്ന് ജോയ് മാത്യു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാന അവാര്‍ഡ് കോമഡിയാണെന്ന് സംവിധായകന്‍ ജോയ് മത്യു. തന്റെ സിനിമയായ ഷട്ടറിന് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ലക്‍ഷ്യമാക്കിയിട്ടല്ല താന്‍ ജീവിക്കുന്നത്. നോക്കുകയാണെങ്കില്‍ എല്ലാ അവാര്‍ഡുകളും എന്റെ ചിത്രത്തിനാണ് കിട്ടേണ്ടത്. ലാല്‍ മികച്ച അഭിനയം കാഴ്ച വച്ചെന്നും അദ്ദേഹം പറഞ്ഞു. ഷട്ടറിലെ അഭിനയത്തിന് സജിത മഠത്തിലിന് അവാര്‍ഡ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ വരെ ഇരുന്ന് സിനിമ കണ്ടാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ഇത് വലിയ കോമഡിയായിട്ടാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

ഷട്ടറിന് പ്രേക്ഷകര്‍ അംഗീകാരം നല്‍കികഴിഞ്ഞിട്ടുണ്ട്. ഐ എഫ് എഫ് കെയില്‍ പ്രേക്ഷകര്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :