aparna|
Last Modified തിങ്കള്‍, 24 ജൂലൈ 2017 (12:21 IST)
നടന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍. ഇതിലും വലിയ ആക്രമണം നടത്താന്‍ പ്ലാനിട്ടയാളാണ് ദിലീപെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടിക്കെതിരായ ക്വട്ടേഷന്‍ പാളിപ്പോയതു കൊണ്ടാണ് വലിയ ക്വട്ടേഷനുകള്‍ നടക്കാതിരുന്നത്. അല്ലായെങ്കില്‍, ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരേയും ആക്രമണം നടന്നേനെ. ഇവര്‍ക്കെതിരെയും ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച ആളാണ് ദിലീപ്. ഭാഗ്യം കൊണ്ടാണ് അവരൊക്കെ രക്ഷപെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയതായി മനോര റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ‘ഞാനും കോടിയേരി ബാലകൃഷ്ണനും ഗൂഢാലോച നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന് പിസി ജോർജ് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു’ എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം കള്ളമാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.