നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് ഹൈക്കോടതിയിലും ജാമ്യമില്ല; റിമാന്‍ഡില്‍ തുടരും

ദിലീപിന് ഹൈക്കോടതിയിലും ജാമ്യമില്ല

dileep arrest,	jail,	bail,	high court , ഹൈക്കോടതി , ദിലീപ്,  ജാമ്യം
കൊച്ചി| സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (10:39 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ വിധി. ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ 10ന് അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളാണ് ഹൈക്കോടതി ഇതോടെ തളളിയത്. നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. അതേസമയം, ഒളിവിൽ കഴിയുന്ന ദിലീപിന്റെ മാനേജറായ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :