കൊച്ചി|
AISWARYA|
Last Modified തിങ്കള്‍, 24 ജൂലൈ 2017 (12:18 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ജാമ്യം തള്ളിയതോടെ ദിലീപിന്റെ മുന്നില്‍ ഇനി ചുരുങ്ങിയ വഴികള്‍ മാത്രമേ ഉള്ളൂ.
നടിയുടെ കേസുമായി ബന്ധപ്പെട്ട് ഈ മാസം പതിനേഴിനാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്നാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ ദിലീപിന് ജാമ്യം ലഭിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതും. എന്നാല്‍ ഹൈക്കോടതി അങ്കമാലി കോടതിയുടെ നിലപാട് തന്നെ പിന്തുടര്‍ന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയെ സമീപിക്കുക എന്നത് ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ അപമാനകരമായ കാരണമാണ്. ഇത്രയും സ്വാധീനശക്തിയുള്ള ഒരാള്‍ പീഡനക്കേസില്‍ പ്രതിയാണെന്നിരിക്കേ സാക്ഷികളേയും മറ്റും സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യത കൂടുതലായതിനാല്‍ സുപ്രീം കോടതിയും ദിലീപിന്റെ രക്ഷയ്ക്ക് എത്താന്‍ സാധ്യത കുറവാണ്. എന്നാല്‍
അതേസമയം ദിലീപിന്റെ മുന്നിലുള്ള മറ്റൊരു വഴി ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുക എന്നതാണ്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഹൈക്കോടതിയേയോ മജിസ്‌ട്രേററ് കോടതിയെയോവീണ്ടും സമീപിക്കുക എന്ന വഴിയും നടന് മുന്നിലുണ്ട്. 90 ദിവസത്തിനകം അന്വേഷണസംഘത്തിന് കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല എങ്കില്‍ ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കും.