aparna shaji|
Last Modified ശനി, 25 ഫെബ്രുവരി 2017 (14:07 IST)
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും
ഗായിക വൈക്കം വിജയലക്ഷ്മി പിൻവാങ്ങി. സന്തോഷിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റമാണ് വിവാഹത്തിൽ നിന്ന് പിൻമാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷി പറഞ്ഞു. വാർത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
വിവാഹശേഷം സംഗീത പരിപാടി നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്കൂളിൽ അധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ് പറഞ്ഞു. തന്റെ വീട്ടിൽ താമസിക്കാമെന്ന് ആദ്യം അദ്ദേഹം വാക്ക് തന്നിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് സന്തോഷിന്റെ ബന്ധുവീട്ടിൽ താമസിക്കണമെന്നാണ്. ഇതാണ് തന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്നും ഗയിക വ്യക്തമാക്കി.
തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പത്രത്തിൽ പരസ്യം നൽകിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും. ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിൽ നിന്ന് പിൻമാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.