ഇനി മാംഗല്യം! അധികം കാത്തിരിക്കേണ്ടെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു!

aparna shaji| Last Modified ശനി, 25 ഫെബ്രുവരി 2017 (13:15 IST)
കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ വിവാഹിതനാകും. അധികം നാൾ കാത്തിരിക്കേണ്ടെന്ന് രാഹുല് തന്നെയാണ് വ്യക്തമാക്കിയത്. ഉത്തർ പ്രദേശ് –നേപ്പാൾ അതിർത്തിയിലുള്ള ബൈറൈച്ചിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തപ്പോഴാണ് രാഹുൽ തന്റെ വിവാഹക്കാര്യം അറിയിച്ചത്.

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെ ഘട്ടം നടക്കാനിരിക്കേ ബൈറൈച്ചിൽ പ്രചാരണത്തിനിറങ്ങിയതായിരുന്നു രാഹുൽ ഗാന്ധി. സമാജ് വാദി – കോൺഗ്രസ്സ് സഖ്യത്തിനായി തീവ്രപ്രചാരണത്തിലാണ് അദ്ദേഹം.

റാലിയിലെ സദസ്സിൽ നിന്നും ഒരു കൊച്ചുകുട്ടി ‘രാഹുൽ അങ്കിൾ, ആന്റിയെ എപ്പോൾ കൊണ്ടുവരും?’ എന്ന് ചോദിച്ചതാണ് എല്ലാത്തിന്റേയും തുടക്കം. അത് കേട്ട് ചുറ്റുമുള്ളവർ രാഹുലിന്റെ മറുപടിയ്ക്കായി കാത്തു. വേറെ വഴിയില്ലാത്ത രാഹുൽ ‘ഇനി അധികം നാൾ കാത്തിരിക്കേണ്ടി വരില്ല’ എന്ന് മറുപടി കൊടുക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :