ഷീലാ ദീക്ഷിത് ചുമതലയേറ്റു; പ്രതിപക്ഷം വിട്ടുനിന്നു

തിരുവനന്തപുരം| WEBDUNIA|
PTI
PTI
കേരളാ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഉച്ചയ്ക്ക് 12 ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.

തിങ്കളാഴ്ച വൈകിട്ട് തലസ്ഥാനത്ത് എത്തിയ അവര്‍ക്ക് ഔപചാരിക വരവേല്പ് നല്‍കി. വൈകുന്നേരം 4.45 ന് തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയിലെത്തിയ ഷീലാ ദീക്ഷിതിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ , ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, പൊലീസ് മേധാവി കെ എസ് ബാലസുബ്രമണ്യം,തുടങ്ങിയവര്‍ അവരെ സ്വീകരിക്കാനെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :