ശ്രീശാന്തിന്റെ വിവാഹത്തിന് താരസാന്നിധ്യമായി മോഡിയെത്തും; വിവാഹം നാളെ ഗുരുവായൂരില്‍
കൊച്ചി|
WEBDUNIA|
PRO
PRO
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിവാഹം നാളെ. വിവാഹത്തിന് താരസാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയെത്തും. രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്താണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.15നും 8.15നും ഇടയിലാണ് വിവാഹം. 2006 മുതല്‍ ശ്രീശാന്തും ഭുവനേശ്വരിയും തമ്മില്‍ പ്രണയത്തിലായിരുന്നു.
വിവാഹസല്‍ക്കാരം നാളെ വൈകിട്ട് കൊച്ചി ലേ മെറിഡിയനില്‍ നടക്കും. എന്നാല്‍ വിവാഹത്തിന് മോഡിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച്ച തന്നെ വധുവും കുടുംബാംഗങ്ങളും കൊച്ചിയിലെത്തിയിരുന്നു. ശനിയാഴ്ച്ച ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസല്‍ക്കാരം നടക്കും.
പരമ്പരാഗത രീതിയിലാവും ശ്രീശാന്തിന്റെ വിവാഹം. ജയ്പ്പൂരില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത് ഡ്രസ് ആണ് ശ്രീശാന്തിന്റെ വിവാഹ വേഷം. അതിഥികള്‍ക്ക് കേരള രീതിയിലും വടക്കേയിന്ത്യന്‍ രീതിയിലും സദ്യ ഒരുക്കും.