ശ്രീശാന്തിനെതിരെ വീണ്ടും മക്കോക്ക ചുമത്തും; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഐപിഎല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമമായ മക്കോക്ക ചുമത്തിയേക്കും.

കേസില്‍ മക്കോക്ക ബാധകമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒത്തുകളി കേസില്‍ കടുത്ത നിയമം ബാധകമാക്കണമെന്ന ഡല്‍ഹി പോലീസിന്റെ വാദം അംഗീകരിച്ചാണ് വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

ഡല്‍ഹി പൊലീസിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കേസില്‍ മക്കോക ബാധകമല്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇതേ തുടര്‍ന്നാണ് ശ്രീശാന്തടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമടക്കമുള്ളവര്‍ പ്രതിയായ കേസില്‍ മക്കോക റദ്ദാക്കിയ വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം.

വിധി സ്‌റ്റേ ചെയ്തതോടെ ഐപിഎല്‍ ഒത്തുകളി കേസില്‍ മക്കോക നിയമപ്രകാരമുള്ള വിചാരണ നടപടികളായിരിക്കും ശ്രീശാന്തടക്കമുള്ള പ്രതികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് സ്വീകരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :