ശ്രദ്ധിക്കുക! രാവിലെ 8 മുതല്‍ വൈകിട്ട് 5 മണിവരെ വൈദ്യുതി പൂര്‍ണ്ണമായി തടസ്സപ്പെട്ടേക്കാം

വൈദ്യുതി പൂര്‍ണമായും തടസപ്പെടാന്‍ സാധ്യത

Electricity, Trivandrum, Vizhinjam, Kadakampally Surendran, വൈദ്യുതി, തിരുവനന്തപുരം, വിഴിഞ്ഞം, ഇലക്‍ട്രിസിറ്റി, സബ്സ്റ്റേഷന്‍, കടകം‌പള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം| Last Modified തിങ്കള്‍, 23 മെയ് 2016 (14:41 IST)
മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍റ്റി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഐരാണിമുട്ടം, ചിറമുക്ക്, കരിമഠം കോളനി, യമുനാനഗര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 23, 24 തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.

വിഴിഞ്ഞം 66 കെ വി സബ്സ്റ്റേഷനില്‍ വൈദ്യുതി മുടങ്ങും

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി വൈദ്യുതി നല്‍കുന്നതിലേയ്ക്കായുള്ള 220 കെ.വി. ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാല്‍ മെയ് 23 മുതല്‍ ജൂണ്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിഴിഞ്ഞം 66 കെ വി സബ്സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :