വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് 7.37 കോടി

തിരുവനന്തപുരം| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (17:43 IST)
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അവശേഷിക്കുന്നó പദ്ധതികളായ ഖബര്‍ സംരക്ഷണം, ശേഷിക്കുന്ന ചുറ്റുമതില്‍ð നിര്‍മ്മാണം, ഡ്രഡ്ജിംഗ് എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി 7.37 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വിനിയോഗിക്കുക. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം മൂന്നു ഘട്ടങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.


ഒന്നാം ഘട്ടമായി 305 മീറ്റര്‍ നീളത്തില്‍ð പ്രധാന പുലിമുട്ടും (സീവേര്‍ഡ് ബ്രേക്ക്‌വാട്ടര്‍) 60 മീറ്റര്‍ നീളമുളള ജെട്ടിയും പണി പൂര്‍ത്തീകരിച്ചു. രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു വേണ്ടി 704 ലക്ഷം രൂപ അടങ്കല്‍ð തുക വരുന്ന പദ്ധതിയ്ക്ക് 50% കേന്ദ്രധനസഹായപദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിരുന്നു. ഉത്തരവു പ്രകാരം ഡ്രെഡ്ജിംഗ്, ചുറ്റുമതില്‍ എന്നിവ ഒഴികെ ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചുറ്റുമതിലിന്റെ നിര്‍മ്മാണം ഡ്രഡ്ജിംഗ് എന്നീ ഘടകങ്ങള്‍കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ണ്ണ തോതില്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു..

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലെ ഖബര്‍ സംരക്ഷണത്തിന് 268 ലക്ഷം രൂപയും, ഡ്രഡ്ജിംഗിന് 279 ലക്ഷം രൂപയും, ചുറ്റുമതിലിന് 190 ലക്ഷം രൂപയും ഉള്‍പ്പെടുത്തി മൊത്തം 737 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :