ശാലുമേനോനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

തൃശൂര്‍| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതിയായ ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സഹായിച്ചു എന്ന പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ശാലു മേനോനെതിരെ കേസെടുത്തിരിക്കുന്നത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ശാലു മേനോനെതിരെ ചുമത്തിയിട്ടുണ്ട്.

സോളാര്‍ കേസില്‍ സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ഒട്ടേറെ പേരെ കബളിപ്പിക്കാന്‍ കൂട്ടാളിയായി ശാലു മേനോനും ഉണ്ടായിരുന്നു എന്നാണ് പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :