ശാലു മേനോന്‍ കസ്റ്റഡിയില്‍

ആലപ്പുഴ| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോന്‍ കസ്റ്റഡിയില്‍. ചങ്ങനാശ്ശേരി പൊലീസാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യലുകള്‍ക്കായി ശാലുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശാലുവിനെ ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുക.

എ ഡി ജി പി ഹേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ശാലു മേനോനെ ചോദ്യം ചെയ്യുക എന്നാണ് അറിയുന്നത്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതുള്‍പ്പടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ശാലു മേനോന്‍റെ അറസ്റ്റ് വൈകുന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ഇടപെടല്‍ മൂലമാണ് ശാലുവിന്‍റെ അറസ്റ്റ് വൈകുന്നത് എന്നായിരുന്നു ആരോപണം. ശാലുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് നിരന്തരം ആവശ്യപ്പെടുകയുണ്ടായി.

തൃശൂര്‍ ഈസ്റ്റ് പൊലീസ് സോളാര്‍ കേസില്‍ ശാലു മേനോനെതിരെ കേസെടുത്തിരുന്നു. തൃശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സഹായിച്ചു എന്ന പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ശാലു മേനോനെതിരെ കേസെടുത്തത്. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ശാലു മേനോനെതിരെ ചുമത്തിയിട്ടുണ്ട്.

സോളാര്‍ കേസില്‍ സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ഒട്ടേറെ പേരെ കബളിപ്പിക്കാന്‍ കൂട്ടാളിയായി ശാലു മേനോനും ഉണ്ടായിരുന്നു എന്നാണ് പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ശാലു മേനോന്‍റെ വീട്ടില്‍ കൊടിക്കുന്നില്‍ സുരേഷും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും - അടുത്ത പേജ് നോക്കുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :