ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്ക് തുറക്കും. മിഥുന മാസ പൂജകള്‍ക്കായാണ് നട തുറക്കുന്നത്.
ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കൊപ്പം പുഷ്പാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ എന്നിവയും ഉണ്ടായിരിക്കും. ഇക്കാലയളവില്‍ ദിവസവും നെയ്യഭിഷേകവും ഉണ്ടായിരിക്കും എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഒ മുരളി കോട്ടയ്ക്കകം അറിയിച്ചു.
പത്തൊമ്പതാം തീയതി നട അടച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും നടതുറക്കുന്നത് കര്‍ക്കിടക മാസത്തെ പൂജകള്‍ക്ക് മാത്രമായിരിക്കും. ശബരിമലയിലും പമ്പയിലും മഴ തകര്‍ത്തു പെയ്യുന്നത് തീര്‍ത്ഥാടകര്‍ക്ക് ബുധിമുട്ടുണ്ടാകാന് ഇടയാകും.