മലയാളി ഹൌസില്‍ രാഹുല്‍ ഈശ്വര്‍ അഴിഞ്ഞാടുന്നു: തോക്ക് സ്വാമി!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സൂര്യ ടിവിയുടെ മലയാളി ഹൌസ് ഷോയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ (തോക്കു സ്വാമി). ഷോയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഈശ്വര്‍, ജിഎസ് പ്രദീപ്, സിന്ദു ജോയ്, സന്തോഷ്‌ പണ്ഡിറ്റ്‌ തുടങ്ങിയവര്‍ സാംസ്കാരിക കേരളത്തിലെ ആഭാസരുടെ വക്താക്കളാണെന്നാണ് തോക്ക് സ്വാമിയുടെ ആരോപണം.

ലണ്ടനില്‍ ബിരുദാന്തരബിരുദം നേടി വന്ന രാഹുല്‍ ഈശ്വര്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും സല്‍പേര് തകര്‍ക്കാനുള്ള ബിരുദമാണ് നേടിയത്. യുവ തലമുറയെ വഴി തെറ്റിക്കുന്ന അശ്ലീല ചുവയുള്ള പരിപാടികള്‍ ചാനല്‍ അധികൃതര്‍ പ്രേഷകര്‍ക്ക് മുന്‍പില്‍ സംപ്രേഷണം ചെയ്യാന്‍ പാടുള്ളതല്ല. എന്ത് അഴിഞ്ഞാട്ടത്തിനും ശരീര പ്രദര്‍ശനത്തിനും തയ്യാറായി നില്‍ക്കുന്ന സ്ത്രീകളെ കണ്ടു മദമിളകുന്ന കാമ വെറിയന്മാരുടെ ഇരകളാവുന്നത് സൗമ്യയെയും - ജ്യോതിയെയും പോലുള്ള നിരപരാധികളായ സ്ത്രീ സമൂഹമാണെന്നും ഹിമവല്‍ ഭദ്രാനന്ദ കുറ്റപ്പെടുത്തി.

സൂര്യയുടെ ആഭാസ പരിപാടി നടത്തിയ അധികൃതരും പരിപാടിയില്‍ പങ്കെടുത്ത അഴിഞ്ഞാട്ടക്കാരും സമൂഹത്തിനോട് മാപ്പ് പറയണം. കുറഞ്ഞപക്ഷം രാഹുല്‍ ഈശ്വറിനെ പോലെ ആര്‍ഷഭാരത സംസ്കാരം ഉയരത്തില്‍ പിടിക്കുന്നു എന്ന പൊള്ളയായ അവകാശവാദം ഉന്നയിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള ഒരു അഴിഞ്ഞാട്ട പരിപാടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടാതായിരുന്നുവെന്നും സ്വാമി കുറ്റപ്പെടുത്തി.

തന്ത്രി കുടുംബാംഗം എന്ന അവകാശത്തോടും അഹങ്കാരത്തോടും കാണിക്കുന്ന ഈ പ്രവര്‍ത്തികള്‍ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ യശസ്സിനു കോട്ടം തട്ടിക്കുന്നവയാണ്. ഭാരത യശസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടിയിരുന്ന രാഹുലിന്റെ സംസ്കാരത്തില്‍ മലയാള ലോകം ലജ്ജിക്കുന്നുവെന്നും തോക്ക് സ്വാമി കൂട്ടിചേര്‍ത്തു.

രാഹുല്‍ ഈശ്വരനൊപ്പം പതിനാല് പേരാണ് മലയാളി ഹൌസില്‍ പങ്കെടുക്കുന്നത്. മലയാളി ഹൌസിനെതിരെ സോഷ്യല്‍ മീഡിയകളിലും രൂക്ഷമായ വിമര്‍ശനമാണ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ ...