പ്ലാസ്റ്റിക് വിമുക്ത ശബരിമലയ്ക്ക് ബിപിസിഎല്‍-ന്റെ അഞ്ചുകോടി

തിരുവനന്തപുരം| WEBDUNIA|
PRO
പ്ളാസ്റിക് മാലിന്യ വിമുക്തമാക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ അഞ്ചുകോടി രൂപ നല്‍കും. ഇതിന്റെ സമ്മതപത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ എം പിഗോവിന്ദന്‍ നായര്‍ക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ബിപിസിഎല്‍ സതേണ്‍ റീജിയണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷേണായ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍, സെക്രട്ടറി പി ആര്‍ ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :