ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണം: കടന്നപ്പള്ളി
ശബരിമല|
WEBDUNIA|
വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമല ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്താണിത്.
ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയാല്‍ മാത്രമേ ശബരിമലയുടെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയൂ. തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരപരിശോധനകള്‍ ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ ശക്‌തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ദര്‍ശന സമയം രാത്രി 11.30 വരെയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എഡിജിപി പി ചന്ദ്രശേഖരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ രാജഗോപാലന്‍ നായര്‍, ദേവസ്വം കമ്മിഷണര്‍ എന്‍ വാസു, സ്‌പെഷ്യല്‍ കമ്മിഷണര്‍ എം രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.