ഏഴിക്കോട് ശശി നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. തൃശൂര്‍ ചെറുതുരുത്തിക്കടുത്ത് പൈങ്കുളം സ്വദേശിയാണ് ശശി നമ്പൂതിരി. ധനഞ്ജയന് നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. വള്ളികുന്നം കടുകിനാല് സ്വദേശിയാണ് ധനഞ്ജയന് നമ്പൂതിരി.
സന്നിധാനത്തേക്ക് പതിനൊന്നുപേരെയും മാളികപ്പുറത്തേക്ക് ഏഴുപേരെയുമായിരുന്നു ഇന്റര്‍വ്യൂ നടത്തി നറുക്കെടുപ്പിന് തെരഞ്ഞെടുത്തത്. ഉഷ പൂജയ്ക്ക് ശേഷം ആദ്യം സന്നിധാനത്തിലെ മേല്ശാന്തിക്കുള്ള നറുക്കെടുപ്പാണ് നടന്നത്. തുടര്‍ന്നാണ് മാളികപ്പുറത്തെ മേല്ശാന്തിമാര്ക്കായുളള നറുക്കെടുപ്പ് നടന്നത്.
1995ല്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു ശശി നമ്പൂതിരി. അയ്യപ്പന് തന്ന പരമപുണ്യമാണ് പുതിയ ചുമതലയെന്ന് ശശി നമ്പൂതിരി പറഞ്ഞു.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ വി ശശി, കെ സിസിലി, സ്പെഷ്യല്‍ കമ്മിഷണര്‍ എം രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
വരുന്ന മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിമാര്‍ക്ക് ചുമതല ഉണ്ടായിരിക്കുക.