ശബരിനാഥ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടോട്ടല്‍ ഫോര്‍ യു നിക്ഷേപതട്ടിപ്പ് കേസിലെ പ്രതി ശബരിനാഥിനെ കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

വട്ടിയൂര്‍കാവ് സ്വദേശിയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ തെളിവെടുപ്പുകല്‍ക്കായി ശബരിയെ ആവശ്യമുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് നെടുമങ്ങാട് കോടതി ശബരിനാഥിനെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

ശബരിക്കെതിരെയുള്ള 34 കേസുകളില്‍ ഒരു കേസ്ഒഴികെയുള്ളവയില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 2011 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥ് തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :