കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. റബര്‍ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തോട്ടമുടമയും ഗൃഹനാഥനുമായ ജോസഫ് ജെ ഞാവള്ളി (55) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി സ്വദേശി കുട്ടപ്പനാണ് ഇവരെ കുത്തിയത്. ഇന്നു രാവിലെയായിരുന്നു സംഭവം. റബര്‍ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് കാരണം. വര്‍ഷങ്ങളായി റബര്‍ പാട്ടത്തിനെടുത്തിരുന്നത് കുട്ടപ്പനായിരുന്നു. ഇത്തവണ റബര്‍ പാട്ടത്തിന് നല്കാന് കഴിയില്ലന്ന് ജോസഫ് കുട്ടപ്പനെ അറിയിച്ചു തുടര്‍ന്ന് ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
ആദ്യം ജോസഫിനാണ് കുത്തേറ്റത് സംഭവം കണ്ട് ഓടിയെത്തിയ ജോസഫിന്റെ ഭാര്യക്കും മൂന്ന് മക്കള്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി പിജെ ജോസഫിന്റെ പിതൃസഹോദരി പുത്രനാണ് മരിച്ച ജോസഫ്. കുട്ടപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.