കണ്ണൂര്‍|
Last Updated:
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (16:54 IST)
സംസ്‌ഥാനത്ത് വൈദ്യുതി മോഷണം വേദനിക്കുന്ന കോടീശ്വരന്മാരും കെഎസ്‌ഇബി ജീവനക്കാരും. പറയുന്നത് വേറെ ആരുമല്ല, സാക്ഷാല്‍ ഋഷിരാജ് സിംഗിന്റെ വാക്കുകളാണിവ. വൈദ്യുതി മോഷ്‌ടിക്കുന്നത് പണംകൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് അല്ലെന്നും നിലവില്‍ പിടിക്കപ്പെട്ടിട്ടുള്ളവരില്‍ 95 ശതമാനം മോഷണം നടത്തുന്നതും സമ്പന്നരാണെന്ന് തെളിഞ്ഞുവെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് വ്യക്‌തമാക്കി.
ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറുമുള്ള റെയ്‌ഡ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 14 ലക്ഷത്തിന്റെ വൈദ്യുതിമോഷണം പിടിക്കപ്പെട്ടുവെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.
വാണിജ്യകേന്ദ്രങ്ങളിലും വീടുകളിലുമാണ് വൈദ്യുതി മോഷണ പ്രവണത കൂടുതലായും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.