വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ആര്യാടന്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലോഡ് ഷെഡിംഗ് ജൂണ്‍വരെ രാത്രിയും പകലും അരമണിക്കൂര്‍ വീതമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പകലും രാത്രിയുമുള്ള വൈദ്യുതി നിയന്ത്രണം വര്‍ധിപ്പിക്കില്ല. കേന്ദ്ര സഹായം ലഭിക്കുന്നതില്‍ കുറവു വന്നതിനാലാണ് നിലവില്‍ വൈദ്യുതി നിയന്തണം ഏര്‍പ്പെടുത്തേണ്ടി വന്നത്. താച്ചര്‍ വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വീണ്ടും ലഭിച്ചു തുടങ്ങിയാല്‍ നിയന്ത്രണം എടുത്തുകളയാനാകുമെന്നാണ് പ്രതീക്ഷയെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :