ജവാന്മാരുടെ നാടകത്തിന് ജനത്തിന്റെ കയ്യടി

മുഹമ്മ| PRATHAPA CHANDRAN|
PRO
PRO
മുഹമ്മ മണ്ണഞ്ചേരി മേഖലകളിലെ നാഷണല്‍ എക്സ്‌ സര്‍വീസ്‌ മെന്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ കീഴിലുള്ള ജവാന്മാരുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാ‍രം. കഴിഞ്ഞവര്‍ഷം ജവാന്മാരായവരുടെ മക്കളെ പങ്കെടുപ്പിച്ച്‌ പൊന്നാട്‌ വിജയവിലാസം ക്ഷേത്രത്തില്‍ അവതരിപ്പിച്ച കുരുക്ഷേത്ര ഭൂമി എന്ന കുട്ടികളുടെ ബാലെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഭാര്‍ഗവ ക്ഷേത്രം എന്ന നൃത്തസംഗീത നാകടവുമായി ഈ വര്‍ഷം രംഗത്തെത്തുന്ന മുന്‍ ജവാന്മാര്‍ക്ക്‌ ഇത്‌ ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്‌. ‘ഭാര്‍ഗവ ക്ഷേത്രം’ രാത്രി 8.30ന്‌ വിജയവിലാസം ക്ഷേത്രത്തില്‍ അവതരിപ്പിക്കും.

ദേവരാജന്‍, ജോണി കൂട്ടുങ്കല്‍, ഉണ്ണികൃഷ്ണന്‍, ശ്രീശൈലം രാജേന്ദ്രന്‍, സുരേഷ്‌, ബാബു, ധര്‍മരാജന്‍, സുഗുണന്‍, ചന്ദ്രന്‍, രസികപ്രിയ ലേഖ എന്നിവരാണ്‌ വേഷമിടുന്നത്‌.

രചന തൃക്കുന്നപ്പുഴ സദാനന്ദനും, സംവിധാനം ദേവരാജന്‍ കൈനകരിയും, പശ്ചാത്തല സംഗീതം ബാലമുരളിയുമാണ്‌. തുടര്‍ന്ന്‌ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സംഗീതനാടകം മണ്ണാറശാല മാഹാത്മ്യമാണ്‌. കലാപ്രവര്‍ത്തനത്തില്‍ മാത്രമല്ല നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :