വീണ്ടും പഠനം നടത്തുന്നത് അംഗീകരിക്കില്ല: സുധീരന്‍

ആലപ്പുഴ| WEBDUNIA|
PRO
എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ വീണ്ടും പഠനം നടത്തുന്നത്‌ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പഠനത്തിനായി നിയോഗിച്ചിരിക്കുന്ന ഐ സി എം ആറിന്‍റെ തലവന്‍ കമ്പനിയുടെ കരുവായി മാറിയെന്നും സുധീരന്‍ ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ വീണ്ടും പഠനം നടത്തുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്ത നിലപാടാണ്. ഇക്കര്യത്തില്‍ ഡോ. കടോച്ചിന്‍റെ പ്രതികരണം എന്‍ഡോസള്‍ഫാന്‍ നിരോധനം ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് - സുധീരന്‍ ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടതില്ലെന്ന ഐ സി എം ആര്‍ പഠന റിപ്പോര്‍ട്ട് ആത്മഹത്യാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പഠന സമിതി ഇനി കാസര്‍കോട് കാലുകുത്തിയാല്‍ അവിടുത്തെ സ്‌ത്രീകള്‍ അവരെ ചൂലെടുത്തടിക്കുമെന്നും വി എസ് അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :