യുഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുധീരന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.
ചര്‍ച്ച ചെയ്ത പല ആവശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. പോരായ്മകള്‍ നിരവധിയുണ്ട്. ഇത് പ്രതീക്ഷയുടെ നിറം കെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.