വീട്ടമ്മയെ ഇരുമ്പുവടി കൊണ്ട് തല്ലി കൈയൊടിച്ചു

ആലപ്പുഴ| WEBDUNIA|
PRO
PRO
വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ വീട്ടമ്മയുള്‍പ്പെടെ അഞ്ചോളം പേര്‍ക്ക്‌ പരുക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ കൂലിപ്പറമ്പില്‍ ശാന്തപ്പന്റെ ഭാര്യ സുധര്‍മ്മ (45), മകന്‍ പ്രസീത്‌ (28), ബന്ധുക്കളായ സുമേഷ്‌ (25), അഭിജിത്ത്‌ (20), അനീഷ്‌ (22) എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

വിഷു ദിനത്തില്‍ അയല്‍വാസിയായ ബൈജുവും ഇവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും നാട്ടുകാര്‍ ഇടപ്പെട്ട്‌ പറഞ്ഞു തീര്‍ക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ രാത്രിയില്‍ സമീപത്തെ വീട്ടില്‍ വച്ച് സുധര്‍മ്മ ഉള്‍പ്പടെ ഉള്ളവരെ ബൈജുവിന്റെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.

ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ്‌ സുധര്‍മ്മയുടെ വലതുകൈക്ക്‌ ഗുരുതരമായ പരുക്കേറ്റു. ബന്ധുവായ സുമേഷിന്റെ വലതുകൈയ്ക്ക്‌ അക്രമികള്‍ കുത്തി പരുക്കേല്‍പ്പിച്ചു. പുന്നപ്ര പൊലീസ്‌ കേസ് റജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :