വീട്ടമ്മയുമായി മുങ്ങിയ പൂജാരി ബ്രാഹ്മണനല്ല!

എടപ്പാള്‍| WEBDUNIA|
കഴിഞ്ഞ ദിവസം മുസ്ലീം സമുദായാംഗത്തില്‍ പെട്ട വീട്ടമ്മയുമായി നാടുവിട്ട പൂജാരി ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വര്‍ഷങ്ങളോളം ക്ഷേത്രത്തില്‍ ജോലിനോക്കിയിരുന്നത് എന്നറിവായി. കാലടി പഞ്ചായത്തിലെ ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം പൂജാരിയായി ജോലി ചെയ്ത ഇരിങ്ങാലക്കുട സ്വദേശിയാണ്‌ തണ്ടലം സ്വദേശിനിയുമായി നാടുവിട്ടത്‌.

വീട്ടമ്മയെ ഇയാള്‍ തട്ടിക്കൊണ്ട് പോയതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ഇയാള്‍ നല്‍‌കിയിരുന്ന വിലാസത്തിലേക്ക് അന്വേഷിച്ച് പോയിരുന്നു. അപ്പോഴാണ് ഇയാള്‍ നല്‍‌കിയിരുന്നത് വ്യാജ മേല്‍‌വിലാസം ആണെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബ്രാഹ്മണന്‍ അല്ല എന്നും മനസിലായി.

ഏഴ് വയസുള്ള ഒരു ആണ്‍കുട്ടിയുള്ള വീട്ടമ്മയുമായാ‍ണ് വ്യാജ പൂജാരി മുങ്ങിയത്. ഇയാള്‍ എടപ്പാളില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. അതിനിടെയാണ്‌ തിങ്കളാഴ്ച്ച രാത്രിയില്‍ വീട്ടമ്മയുമായി നാടുവിട്ടത്‌. ഇവര്‍ എടപ്പാളിലെ വാടക വീട്ടില്‍ ഉണ്ടെന്ന വിവരമറിഞ്ഞ്‌ സ്ത്രീയുടെ ബന്ധുക്കള്‍ എത്തിയപ്പോഴേക്കും വീടുപൂട്ടി ഇരുവരും സ്ഥലം വിടുകയായിരുന്നു.

ആള്‍മാറാട്ടം നടത്തി കമ്മിറ്റിക്കാരേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിച്ച്‌ ഇയാള്‍ വര്‍ഷങ്ങളോളം ഇയാള്‍ കാലടി ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നത് നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :