ഇന്‍ഫോസിസ് വിസ തട്ടിപ്പ് കേസില്‍!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
പ്രമുഖ ഇന്ത്യന്‍ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് വിസ തട്ടിപ്പും നികുതി വെട്ടിപ്പും നടത്തിയതായി ജീവനക്കാരന്റെ പരാതി. അമേരിക്കക്കാരനായ ജാക്ക് പാമെര്‍ എന്നയാളാണ് അലബാമ കോടതിയില്‍ കമ്പനിക്കെതിരെ കേസുകൊടുത്തത്.

കഴിവും പ്രതിഭാശേഷിയും ഇല്ലാത്തവരെയാണ് ഇന്‍ഫോസിസ് അമേരിക്കയിലേക്ക് ജോലിക്കയച്ചത്. പല പ്രധാന സ്ഥാനങ്ങളിലുമായി ഇവരെ നിയമിച്ചുവെന്നും പാമെര്‍ ആരോപിക്കുന്നു‍. ഇന്ത്യക്കാരായ ഈ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കിയ കമ്പനി ആദായ നികുതി പോലും ഇവരില്‍ നിന്നും കൈപ്പറ്റിയില്ല. ഇവര്‍ക്ക് ശമ്പളം നല്‍കിയത് മൂലം ഇടപാടുകാര്‍ക്കാണ് നഷ്‌ടം വന്നതെന്നും പതിമൂന്ന് പേജ് വരുന്ന പരാതിയിലുണ്ട്.

കമ്പനിയുടെ കസ്റ്റമര്‍ സൈറ്റില്‍ വിസാ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കാണാന്‍ സാധിക്കുന്നതെന്നും ഇയാള്‍ ആരോപിക്കുന്നു. 2008 ഓഗ്സ്‌റ്റ് മുതല്‍ ജാക്ക് പാമെര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്ത് വരികയായിരുന്നു.

എന്നാല്‍, ഇതെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കേസിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും ഇന്‍ഫോസിസ് അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :