വീട്ടമ്മയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍

പൊന്നൂക്കര| WEBDUNIA|
PRO
വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചിയാരം പറമ്പന്‍വീട്ടില്‍ പരേതനായ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യ എന്ന 60 കാരിയുടെ മൃതദേഹമാണ്‌ പരിചയക്കാരിയുടെ വീട്ടില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊച്ചുത്രേസ്യയെ കാണാതായതായി പരാതിയുണ്ട്. കൊച്ചുത്രേസ്യയുടെ പരിചയക്കാരിയായ ലത എന്ന സ്ത്രീയുടെ പൊന്നൂക്കരയിലെ വാടകവീട്ടിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ഇവര്‍ ധരിച്ചിരുന്ന ആറര പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇല്ലായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തി.

കൊച്ചുത്രേസ്യയുടെ ചിയാരത്തെ വീട്ടില്‍ ലത രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നു എന്ന വിവരം വച്ചാണ്‌ പൊലീസ് അന്വേഷണം ആരംഭിച്ചതും കൊച്ചുത്രേസ്യയുടെ മൃതദേഹം ലതയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തതും. വാടക വീട്ടില്‍ പരിശോധന നടത്തവേ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് ഇളകിക്കിടക്കുന്നത് പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയതും.

കൊച്ചുത്രേസ്യയും ലതയും ഏറെക്കാലമായി ഒരുമിച്ചു ജോലിചെയ്തുള്ള പരിചയമാണുണ്ടായിരുന്നത് എന്നറിയുന്നു. ലതയേയും സുഹൃത്തായ സുധിയേയും കുറിച്ചുള്ള അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :