യുവതിയുടെ മൃതദേഹം അയല്‍വീട്ടിലെ സിറ്റൌട്ടില്‍

കാര്‍ത്തികപ്പള്ളി| WEBDUNIA|
PRO
PRO
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയുടെ മൃതദേഹം അയല്‍വീട്ടിലെ സിറ്റൌട്ടില്‍ കാണപ്പെട്ടത് ദുരൂഹത ഉണര്‍ത്തുന്നു. കാര്‍ത്തികപ്പള്ളി വെട്ടുവേനി മുതലപ്പള്ളി തെക്കതില്‍ എന്ന ലക്ഷ്മി ഭവനത്തിലെ പ്രമോദിന്‍റെ ഭാര്യ സുനിതയുടെ (28) മൃതദേഹമാണ്‌ അയല്‍വീട്ടിലെ സിറ്റൌട്ടില്‍ ബുധനാഴ്ച വെളുപ്പിനു കാണപ്പെട്ടത്.

ഭര്‍ത്താവുമായി പിണങ്ങിയശേഷം വെറ്റുവേനി കിഴക്കടം പള്ളി മുത്തശി ജാനകിയുടെ വീട്ടിലാണു താമസിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ ബഥനിയേല്‍ കുഞ്ഞുമോന്‍റെ വീട്ടിന്‍റെ സിറ്റൌട്ടിലാണു സുനിതയുടെ മൃതദേഹം കാണപ്പെട്ടത്.

കുഞ്ഞുമോന്‍റെ വീട്ടുകാരാണു തോര്‍ത്ത് കഴുത്തില്‍ ചുറ്റിയ നിലയില്‍ സുനിതയുടെ മൃതദേഹം ആദ്യം കണ്ടത്. വീട്ടുകാര്‍ ഉടന്‍ തന്നെ ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുറ്റത്തുകൂടി മൃതദേഹം വലിച്ചിഴച്ച പാടുണ്ടായിരുന്നതായി സൂചനയുണ്ട്.

സുനിത കൊലചെയ്യപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ഇവരുമായി അടുപ്പമുള്ള ഒരു യുവാവിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :