മുന്‍ വനം മന്ത്രിയായിരുന്ന കെപി വിശ്വനാഥന് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി നീക്കി. വിശ്വനാഥന്‍റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി വിലയിരുത്തി.
2005 ലാണ് ചന്ദനക്കേസ് പരിഗണിക്കവേ വിശ്വനാഥനെതിരെ ഹൈക്കോടതി ജസ്റ്റിസ് പത്മനാഭന്‍ നായര്‍ പരാമര്‍ശം നടത്തിയത്. ഇത് അദ്ദേഹത്തിന്‍റെ രാജിക്ക് വഴിവച്ചിരുന്നു. പരാമര്‍ശം നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് വിശ്വനാഥന്‍ വ്യക്തിപരമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ആര്‍സി ലഹോട്ടിയയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. തനിക്ക് ലഭിച്ചത് വൈകിക്കിട്ടിയ നീതിയാണെന്ന് കെപി വിശ്വനാഥന്‍ പ്രതികരിച്ചു. ഇത് നേരത്തെയായിരുന്നെങ്കില്‍ തനിക്ക് മന്ത്രിസ്ഥാനം നഷ്ടമാകില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.