കോഴിക്കോട്: കോഴിക്കോട് മാറാട് കൂട്ടക്കൊലക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പ്രതികള്‍ക്കും കോടതി നല്ലനടപ്പ് വിധിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കോടതി നല്ല നടപ്പ് വിധിച്ചത്. കൂടാതെ നാലുപേരും 22,500 രൂപ വീതം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കണം.‘
മാറാട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റേതാണ് ഉത്തരവ്. കൂട്ടക്കൊല കേസിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പ്രതികളും കുറ്റക്കാരാണെന്ന് ഇന്ന് രാവിലെയായിരുന്നു കോടതി കണ്ടെത്തിയത്.
മാറാട് കൂട്ടക്കൊല നടന്ന് ഏഴു വര്‍ഷം പൂര്‍ത്തിയായി. ഇതിനു ശേഷമാണ് കേസിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പ്രതികളില്‍ നാലു പേരുടെ കാര്യത്തില്‍ നിയമപരമായ തീര്‍പ്പിലേക്കു ജുവനൈല്‍ കോടതി എത്തിയത്.
വധശ്രമം, ഗൂഡാലോചന, സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കേസില്‍ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. അഞ്ചു പേരിലൊരാള്‍ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്കു കടന്നിരുന്നു.