rahul balan|
Last Modified ശനി, 27 ഫെബ്രുവരി 2016 (04:09 IST)
പ്രശസ്ത ത് നടി
ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ യുവ നിര്‍മാതാവാണ് തന്റെ ജീവിതപങ്കാളിയായി വരുന്നതെന്ന് ഭാവന പറഞ്ഞു. മാതൃഭൂമിയുടെ കപ്പ ടി വി നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കന്നഡയിലെ ഒരു യുവ നിര്‍മാതാവുമായി താന്‍ സീരിയസ് റിലേഷനിലാണെന്നായിരുന്നു ഭാവനയുടെ മറുപടി.
ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഏറെ ഗോസിപ്പുകളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഭാവന ചെയ്തത്. എന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ടീമിനൊപ്പമേ താന്‍പ്രവര്‍ത്തിക്കാറുള്ളൂവെന്നും, തിരക്കഥയ്‌ക്കൊപ്പം പ്രതിഫലത്തിനും പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് താനെന്നും ഭാവന അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷത്തോളമായി മലയാള സിനിമയില്‍ ഭാവന സജീവമല്ല. ഇതിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനാണെന്നും അതല്ല അന്യഭാഷകളില്‍ സജീവമായതിനാലാണ് മലയാളത്തില്‍ കാണാത്തതെന്നും സംസാരം ഉണ്ടായിരുന്നു. കോഹിന്നൂരാണ് ഭാവന മലയാളത്തില്‍ അഭിനയിച്ച ഏറ്റവും അവസാനത്തെ ചിത്രം. ഇതില്‍ അതിഥി വേഷമായിരുന്നു. ആസിഫ് നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ആണ് ഭാവനയുടെ വരാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.