സാമ്പത്തിക സര്‍വെ: ഡീസല്‍, പാചകവാതക വില വീണ്ടും വര്‍ധിപ്പിക്കണം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി ചിദംബരം പാര്‍ലമെന്റില്‍ വച്ചു. വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശകളാണ് സര്‍വെയിലുള്ളത്. അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.1 നും 6.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും സര്‍വെ റിപ്പോര്‍ട്ടിലുണ്ട്.
ഡീസല്‍, പാചകവാതക വില വീണ്ടും വര്‍ധിപ്പിക്കേണ്ടി വരും. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരും. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് സാമ്പത്തിക സര്‍വെയില്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എല്‍പിജിക്കും, പെട്രോളിയം ഉത്പന്നങ്ങള്‍ക്കും രാജ്യാന്തര നിലവാരത്തിലുള്ള വില ഈടാക്കണമെന്നും സാമ്പന്തിക സര്‍വെയില്‍ നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തിലും ബിഹാറിലുമാണെന്ന് സര്‍വെ പറയുന്നു.
തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനം ഗുജറാത്താണ്. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. സ്ത്രീപുരുഷ അനുപാതത്തിലും കേരളം ഏറ്റവും മുന്നിലാണെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു.