വിഴിഞ്ഞം: ടെണ്ടര്‍ കാലാവധി ഒരുമാസം നീട്ടി

തിരുവനന്തപുരം| Joys Joy| Last Updated: ചൊവ്വ, 24 ഫെബ്രുവരി 2015 (10:13 IST)
വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള ടെണ്ടര്‍ കാലാവധി ഒരു മാസം കൂടി നീട്ടി. തുറമുഖ വകുപ്പ് മന്ത്രി കെ ബാബു അറിയിച്ചതാണ് ഇക്കാര്യം. വിഴിഞ്ഞം തുറമുഖ ടെണ്ടര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനി മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി സംസാരിക്കുമെന്നും മന്ത്രി ബാബു പറഞ്ഞു. കമ്പനികളുടെ ആശങ്കകള്‍ സുതാര്യമായും നിയമപരമായും പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. മുന്‍പ് താല്പര്യം പ്രകടിപ്പിച്ച കമ്പനികളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

കോടികള്‍ മുടക്കി തുറമുഖത്തെക്കുറിച്ച് പഠിച്ചശേഷം അദാനി, എസ്സാര്‍ സ്രേ ഇന്‍ഫ്രാസ്ട്രച്ചര്‍ ഇവരെല്ലാം ടെണ്ടറില്‍ നിന്ന് പിന്മാറിയത് സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. ഇനി എന്ത് ചെയ്യണമെന്ന തീരുമാനമെടുക്കാനാണ് ഇന്ന് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :