വിഴിഞ്ഞം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം

തിരുവനന്തപുരം| Joys Joy| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (09:05 IST)
വിഴിഞ്ഞം തുറമുഖ ടെണ്ടര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേരുന്നു. ക്ലിഫ് ഹൌസിലാണ് യോഗം ചേരുന്നത്. ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കമ്പനികളെ നിലനിര്‍ത്തിക്കൊണ്ട് പുതിയ ടെണ്ടര്‍ വിളിക്കാനുള്ള നിയമസാധ്യതയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കോടികള്‍ മുടക്കി തുറമുഖത്തെക്കുറിച്ച് പഠിച്ചശേഷം അദാനി, എസ്സാര്‍ സ്രേ ഇന്‍ഫ്രാസ്ട്രച്ചര്‍ ഇവരെല്ലാം ടെണ്ടറില്‍ നിന്ന് പിന്മാറിയത് സര്‍ക്കാരിനെ ഞെട്ടിച്ചു. ഇനി എന്ത് ചെയ്യണമെന്ന തീരുമാനമെടുക്കാനാണ് ഇന്ന് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

ടെണ്ടറില്‍ സാങ്കേതികമായോ നിമയപരമായോ മാറ്റം വരുത്തേണ്ടതുണ്ടോ, കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തണോ എന്നതുള്‍പ്പെടെ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കമ്പനികളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ ടെണ്ടര്‍ വിളിക്കാനാകുമോ എന്നതിന്റെ നിയമസാധ്യതയും യോഗം തേടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :